ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബിക്ക് വേണ്ടി കെരളത്തിലെ മെഡിക്കല്‍ പ്രവേശനം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അട്ടിമറിക്കാന്‍ശ്രമിക്കുന്നുവെന്ന് കെ.എസ്.യുവിന്റെ സംഘടനാ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് പറഞ്ഞു.
സംസ്ഥാനത്തെ മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സീറ്റും സമവായമുണ്ടക്കാതെ പിടിച്ചെടുത്ത് അമിത ഫീസീടാക്കി എന്‍ട്രന്‍സ് എഴുതി പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ കേരളത്തില്‍ പഠിപ്പിക്കാതെയാക്കാനാണ് എല്‍.ഡി.എഫിന്റെ ഗൂഢനീക്കം. സര്‍ക്കാരിന്റെ ഈ നടപടി അന്യസംസ്ഥാന മെഡിക്കല്‍ സ്ഥാപനങ്ങളുമായിഭരണകക്ഷിയ്ക്ക് ബന്ധമുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നു. ഭരണത്തില്‍ വന്ന അന്നുമുതല്‍ തുടങ്ങിയ ശരിയാക്കലിലൂടെ കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഓണസമ്മാനമാണ് ഇതെന്നും സജീവ് ജോസഫ് കുറ്റപ്പെടുത്തി. മെഡിക്കല്‍ സീറ്റ് പ്രവേശനം അനിശ്ചതത്വത്തിലാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ മാനസികസംഘര്‍ഷത്തിലാക്കിയ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഓണപ്പരീക്ഷയായിട്ടും ഇതുവരെ പാഠപുസ്തകം വിതരണം ചെയ്യാന്‍ പറ്റാത്ത സര്‍ക്കാര്‍ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്. പാഠപുസ്തകങ്ങള്‍ അടിയന്തിരമായി വിതരണം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.