കൊല്ലം • പെറ്റിക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ എഎസ്‌ഐയുടെ തൊപ്പി തലയില്‍വച്ച് സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പ്രതികള്‍ പൊലീസ് തൊപ്പിവച്ച ഫോട്ടോ എടുത്തത്. കഴിഞ്ഞ രാത്രിയില്‍ ശക്തികുളങ്ങരയില്‍ പരസ്യമായി മദ്യപിച്ചതിന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് എഎസ്‌ഐയുടെ തൊപ്പി വച്ച് സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കിലിട്ടത്. ‘ഫീലിങ് ഹാപ്പി ഫ്രെം കാവനാട് പൊലീസ് സ്റ്റേഷന്‍’ എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. സാജ് അലോഷ്യസ് എന്ന യുവാവാണ് ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ പൊലീസുകാരുടെ അനുമതിയോടെയാണ് ഫോട്ടോയെടുത്തത്. എന്നാല്‍