തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തലപ്പത്തെ അഴിച്ചുപണിക്കു പിന്നാലെ താഴെത്തട്ടിലേക്കും അഴിച്ചുപണി. 64 ഓളം ഡി വൈ എസ് പി മാര്‍ക്കാണ് സ്ഥാനചലനമുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഉള്‍പ്പെടെ ക്രമസമാധാന ചുമതലയില്‍ സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവികളെയും ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒരാഴ്ച പിന്നിടുമ്ബോഴാണ് വീണ്ടും സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്. അതിനിടെ 35 സി ഐ മാര്‍ക്ക് ഡി വൈ എസ് പിമാരായി സ്ഥാനകയറ്റവും നല്‍കിയിട്ടുണ്ട്.