മലപ്പുറം: പോലീസ് യൂണിഫോം ധരിക്കാന്‍ താല്‍പര്യമില്ലാതെ 10 വര്‍ഷമായി വിവിധ സ്പെഷല്‍ യൂണിറ്റ് ഓഫീസുകളില്‍ ജോലിചെയ്തിരുന്ന മലപ്പുറത്തെ വനിതാ കോണ്‍സ്റ്റബിളിനു വീണ്ടും നര്‍ക്കോട്ടിക് സെല്ലില്‍ നിയമനം. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടല്‍വഴിയാണു മൂന്നുവര്‍ഷത്തേക്ക് ഇവരെ സ്പെഷല്‍ യൂണിറ്റില്‍ നിയമിച്ചതെന്നു സേനയ്ക്കുള്ളില്‍തന്നെ ആരോപണം. വര്‍ഷങ്ങളായി ലോക്കല്‍ പോലീസില്‍ തുടരുന്ന പലരുടെയും യൂണിറ്റ്മാറ്റ ആവശ്യം അവഗണിച്ചെന്നും പരാതി.യൂണിഫോം ധരിച്ച് ജോലിചെയ്യുന്നതു ബന്ധുക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാലാണ് ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥബന്ധം പ്രയോജനപ്പെടുത്തി ഇവര്‍ സ്പെഷ്യല്‍ യൂണിറ്റുകളില്‍ മാത്രം ജോലിചെയ്യുന്നതെന്നത് വകുപ്പുതലത്തില്‍ പാട്ടാണ്.