രേഖകളില്ലാതെ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന 11 കുട്ടികളെ കാഞ്ഞിരപ്പള്ളിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

174

മതിയായ രേഖകളില്ലാതെ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന 11 കുട്ടികളെ കാഞ്ഞിരപ്പള്ളിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അനാഥ മന്ദിരത്തിലേയ്‌ക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. തേനിയില്‍ നിന്നാണ് 15 വയസില്‍ താഴെയുള്ള 10 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും കൊണ്ടു വന്നത്.കുളമാവ് സ്വദേശി സുനിലും ഭാര്യയുമാണ് കുട്ടികളെ കൊണ്ടുവന്നത്. പാമ്പാടി ആശ്വാസ ഭവനില്‍ ഓണാഘോഷത്തില്‍ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറ‍ഞ്ഞത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ വന്നത്. സംശയം തോന്നിയ യാത്രക്കാരാണ് ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്. മതിയായ രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവരോട് പൊലീസും ചൈല്‍ഡ് ലൈനും ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY