കാസര്‍കോട്: കര്‍ണാടക സ്വദേശിയായ യുവതി വീടിനകത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തേടി പൊലീസ് കര്‍ണാടകയില്‍. രണ്ട് സംഘമായി തിരിഞ്ഞാണ് കേരള പൊലീസ് കര്‍ണാടകയില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക ഹുബ്ബള്ളി സ്വദേശി സരസ്വതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വിദ്യാനഗറിലെ വാടക വീടിനകത്ത് പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഭര്‍ത്താവ് കര്‍ണാടക സ്വദേശിയായ ചന്ദ്രുവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്ബ് കര്‍ണാടകയിലേക്ക് കടന്ന ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യകതമായിരുന്നു. സംഭവദിവസം തന്നെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയെങ്കിലും ചന്ദ്രുവിനെ കണ്ടെത്താനായിരുന്നില്ല.മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാക്കിയ നിലയിലാണ്.
കര്‍ണാടകയിലെ സ്വന്തം നാട്ടില്‍ എത്തിയിട്ടില്ലെന്നും വ്യക്തമായി. ഇതോടെയാണ് കൂടുതല്‍ പൊലീസുകാരെ അന്വേഷണത്തിനായി കര്‍ണാടകയിലേക്കയച്ചത്. ചന്ദ്രു സിം കാര്‍ഡ് സംഘടിപ്പിച്ചത് മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ സ്ഥിരം കൂട്ടുകാരും മറ്റും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. മംഗളൂരു ഉഡുപ്പി കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വഷണം. പ്രതിയെ പിടികൂടാനായില്ലെങ്കില്‍ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.