സംസ്ഥാനത്ത് മുഖ്യമന്ത്രിയുടേത് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോർത്തുന്നുവെന്ന് പരാതി

192

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടേത് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോർത്തുന്നുവെന്ന് പരാതി. കോണ്‍ഗ്രസ് എംഎൽഎ അനിൽ അക്കരയാണ് നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടേത് അടക്കം 27 പേരുടെ ഫോണാണ് ചോർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം നേതാക്കൾക്ക് പോലും രക്ഷയില്ല. ഇതേക്കുറിച്ച് ബിഎസ്എൻഎല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനിൽ അക്കര പറഞ്ഞു

NO COMMENTS

LEAVE A REPLY