കാസര്‍കോട് : കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ പരിസ്ഥിതി സൗഹൃദ കലോത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന തുണി സഞ്ചി നിര്‍മ്മാണം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ പുരോഗമിക്കുന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ യാണ് പഴയ സാരികള്‍ ശേഖരിച്ച് 3000 ബാഗുകള്‍ നിര്‍മ്മിച്ച് സൗജന്യമായി കലോത്സവ നഗരിയില്‍ വിതരണം ചെയ്യുക. 15 തൊഴിലാളികള്‍ ഓരോ ദിവസവും 40 വീതം തുണി സഞ്ചികളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി നേരിട്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.