കേരള സ്കൂൾ കായികമേള ചരിത്ര വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി

14

തിരുവനന്തപുരം : കേരള സ്കൂൾ കായിക മേള കൊച്ചി 24ൽ സംഘടിപ്പിച്ച  ഇൻക്ലൂസീവ് സ്പോർട്സ് ചരിത്ര വിജയമാവുകയാണെന്നും വിജയകരമായി പൂർത്തീകരിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് സാധിച്ചതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ആകെ 39 കായിക ഇനങ്ങളാണ് മേളയ്ക്കുള്ളത്. ഇതിൽ 28 മത്സരങ്ങൾ പൂർത്തിയാക്കി. 23,330 കുട്ടികളാണ് ജനറൽ വിഭാഗത്തിൽ കായികമേളയുടെ ഭാഗമാകുന്നത്. ഇൻക്ലൂസീവ് സ്പോർട്സിൽ 1587 കുട്ടികൾ മേളയിൽ പങ്കെടുത്തു. 1244 ഒഫീഷ്യൽസാണ് മത്സരം നിയന്ത്രിക്കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി തെരഞ്ഞെടുത്ത 15 സബ് കമ്മിറ്റികൾ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു.

മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച രീതിയിലുള്ള ഭക്ഷണവും കൃത്യമായ താമസ സൗകര്യവും കൃത്യമായ യാത്രാ സംവി ധാനവും ബന്ധപ്പെട്ട സബ് കമ്മിറ്റികൾ നിർവഹിക്കുന്നതായി മന്ത്രി അറിയിച്ചു.

മേളയിൽ വിജയിയാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ എവർ റോളിംഗ് ട്രോഫി നൽകുന്നതോടൊപ്പം പതിനാല്, പതിനേഴ്, പത്തൊമ്പത് വയസ്സിന് താഴെ കാറ്റഗറികളിൽ  മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ജില്ല യ്ക്കും, അത് ലറ്റിക്സ്, അക്വാട്ടിക്സ്  മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന സ്കൂൾ, ജില്ല തുടങ്ങിയവയ്ക്കും ട്രോഫികൾ സമ്മാനിക്കും.

അത് ലറ്റിക്സ്, അക്വാട്ടിക്സ് മത്സര ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്ന പതിനാല്, പതിനേഴ്, പത്തൊമ്പത് (ആൺകുട്ടികൾ-പെൺകുട്ടികൾ) വയസ്സിന് താഴെയുള്ള മത്സരാർത്ഥികൾക്കും ട്രോഫി സമ്മാനിക്കും. 

ദേശീയ, അന്തർദേശീയ തലത്തിൽ കായിക രംഗത്ത് ഒരു പുത്തൻ മാറ്റത്തിന്റെ തുടക്കമാണ് കേരള സ്കൂൾ കായികമേള കൊച്ചി’24 എന്ന് മന്ത്രി പറഞ്ഞു.സംഘാടനം കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കുകയാണ് കേരള സ്കൂൾ കായികമേള 24.

കേരള സ്കൂൾ കായികമേളയ്ക്ക് നവംബർ 11 ന് മഹാരാജാസ് കോളേജിൽ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ എം വിജയൻ, ചലചിത്ര താരം വിനായകൻ തുടങ്ങിയവർ സമ്മേളനത്തിൽ മുഖ്യാഥിതിയാകും.

NO COMMENTS

LEAVE A REPLY