സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം വരെ ഗ്രാന്‍റ് ; കെ എസ് യു എം അപേക്ഷ ക്ഷണിച്ചു

239

തിരുവനന്തപുരം: വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്പന്നവികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സ്കെയില്‍അപ് ഗ്രാന്‍റിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ എസ് യു എം) അപേക്ഷ ക്ഷണിച്ചു.

ഇന്നൊവേഷന്‍ ഗ്രാന്‍റ് സ്കീം എന്ന ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ കഴിഞ്ഞ ആറു മാസത്തെ വരുമാനം അല്ലെങ്കില്‍ നിക്ഷേപം കുറഞ്ഞത് 12 ലക്ഷം രൂപയുമെങ്കിലും ആയിരിക്കണം.

അപേക്ഷകള്‍ ലഭിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 20. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളെ ഒക്ടോബര്‍ 27 ന് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവംബര്‍ 3, 10 തീയതികളിലായി ആശയാവതരണം നടത്താം. നവംബര്‍ 20 ന് അന്തിമ ഫലം പ്രഖ്യാപിക്കും.

വിശദവിവരങ്ങള്‍ക്ക് https://tinyurl.com/scale-upgrant വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

NO COMMENTS