തിരുവനന്തപുരം : സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരിയിൽ ആറ് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ്(റിട്ട)എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ വളപ്പിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഞ്ച്, ആറ്, ഏഴ് തിയതികളിൽ നടക്കും.
പാലക്കാട് ജില്ലയിലെ സിറ്റിംഗ് പാലക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ 11, 12 തിയതികളിലും കോഴിക്കോട് ജില്ലയിലേത് കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 20നും നടക്കും.
കാസർഗോഡ് ജില്ലയിലെ സിറ്റിംഗ് കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിൽ 25നും ആലപ്പുഴ ജില്ലയിലെ സിറ്റിംഗ് ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ 25നും ഇടുക്കി ജില്ലയിലെ സിറ്റിംഗ് പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 27, 28 തിയതികളിലും നടക്കും.
രാവിലെ പത്ത് മണി മുതൽ സിറ്റിംഗ് ആരംഭിക്കും.
ഈ തിയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം.