ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം ഇന്ന് (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണുള്ളത്.
ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷ നായ ജൂറിയാണ് സിനിമകള്‍ വിലയിരുത്തിയത്. 154 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
മികച്ച നടനാകാൻ മമ്മൂട്ടിയും കുഞ്ചാക്കോ ബോബ നും ഫഹദ് ഫാസിലും ടെവീനോ തോമസു മെല്ലാം മത്സര രംഗത്തുണ്ട്. നൻപകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി യും ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും തമ്മിലാണ് പ്രധാന മത്സരം. മലയൻ കുഞ്ഞിലൂടെ ഫഹദ് ഫാസിലും വഴക്ക്, അദൃശ്യ ജാലകങ്ങള്‍ എന്നിവയിലൂടെ ടൊവീനോയും അപ്പൻ സിനിമയിലെ പ്രകടനവുമായി അലൻസിയറും സണ്ണി വെയ്നും ഉടലിലൂടെ ഇന്ദ്രൻസും പൂക്കാലത്തി ലൂടെ വിജയരാഘവനുമെല്ലാം പുരസ്കാരത്തിനായി മത്സര രംഗത്തുണ്ട്.
ജയ ജയ ജയ ജയഹേയിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രനും അറിയിപ്പിലൂടെ ദിവ്യപ്രഭയും റോഷാക്കില്‍ സീതയായി എത്തിയ ബിന്ദു പണിക്കരും അപ്പനിലെ അമ്മയായി എത്തിയ പൗളി വില്‍സനുമെല്ലാം മികച്ച നടിയാകാൻ മത്സരിക്കുന്നു. നൻപകല്‍ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി 32 മുതല്‍ 44 വരെ തുടങ്ങി 44 സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്.
വൈകീട്ട് മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക.