കേരള ടൂറിസത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയം 92.44കോടി രൂപ അനുവദിച്ചു

224

തിരുവനന്തപുരം: ഡെവലപ്മെന്‍റ് ഓഫ് ശ്രീപത്മനാഭ, ആറന്മുള, ശബരിമല എന്ന സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന്‍റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര ടൂറിസം മന്ത്രാലയം 92.44കോടി രൂപ അനുവദിച്ചു. ഈ തുകയില്‍പ്പെട്ട 76.26 കോടി രൂപ തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.ആറന്മുള പാര്‍ധസാരഥി ക്ഷേത്രത്തിന് ആകെ 5.76 കോടി രൂപയും ശബരിമലയ്ക്ക് ആറു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സ്വദേശി ദര്‍ശന്‍ പദ്ധതിക്കായി ആകെ 92.44 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കെ.ടി.ഡി.സിയാണ്.

NO COMMENTS

LEAVE A REPLY