കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം) സെപ്റ്റംബര്‍ 28 ന് ആരംഭിക്കും. സെപ്റ്റംബര്‍ 27 നു വൈകീട്ട് കൊച്ചി ലെ മെറിഡിയന്‍ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യുമെന്ന് കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് അറിയിച്ചു.കെടിഎമ്മിന്റെ ഒമ്പതാം ലക്കമെന്ന നിലയിലാണ ്ഒമ്പതിന പരിപാടി എന്ന നിര്‍ദ്ദേശം സൊസൈറ്റി അംഗങ്ങള്‍ മുന്നോട്ടു വച്ചത്. സൊസൈറ്റി ഇത് ഏകകണ്ഠമായി അംഗീകരിക്കുകയുംചെയ്തു. സൊസൈറ്റിയുടെസാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഏബ്രഹാം ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു. കേരളത്തിന്റെ സുസ്ഥിര വികസനവും സഞ്ചാരികള്‍ക്ക് മികച്ച സേവനവും പ്രദാനം ചെയ്യുകയെന്നതാണ് ഇതിലൂടെലക്ഷ്യം വയ്ക്കുന്നത്.പല സ്ഥാപനങ്ങളും ഒമ്പതിന പരിപാടി നടപ്പിലാക്കിത്തുടങ്ങിയതായും ഏബ്രഹാം ജോര്‍ജ് പറഞ്ഞു.മാലിന്യ സംസ്‌കരണം, ജൈവകൃഷി പ്രോത്സാഹനം, ശരിയായ രീതിയിലുള്ള ഊര്‍ജ ഉപയോഗം, പ്രാദേശികമായി നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെവ്യാപകമായ ഉപഭോഗം എന്നിവ ഒമ്പതിന പദ്ധതിയില്‍ഉള്‍പ്പെടുന്നു. മഴവെളള സംഭരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, ഹരിത മേഖല വികസനം എന്നിവയും പ്രത്യേക ഊന്നല്‍ നല്‍കുന്ന മേഖലകളാണ്.വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ 28 മുതല്‍ 30 വരെയാണ്ടൂറിസം മേള നടക്കുന്നത്. അവസാന ദിനമായ 30 ന് മാത്രമേ പൊതു ജനങ്ങള്‍ക്ക് ട്രാവല്‍മാര്‍ട്ട്കാണാന്‍ പ്രവേശനമുണ്ടാകൂ. 57 വിദേശരാജ്യങ്ങളില്‍നിന്ന് കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടാകും. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ്‌കെടിഎമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ്ആന്‍ഡ്‌സ്‌പൈസ്‌റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയങ്ങള്‍. ജപ്പാന്‍, ചൈന, ചിലി, ഗ്രീസ്, ഇറാന്‍, ദക്ഷിണകൊറിയ, സൗദിഅറേബ്യ, മെക്‌സിക്കോ, ബോട്‌സ്വാന, ജോര്‍ജിയ എന്നീ രാജ്യങ്ങളാണ് നടാടെകേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്നും പങ്കാളിത്തമുണ്ടാകും.വിദേശരാജ്യങ്ങളില്‍ നിന്നായി 560 പ്രതിനിധികള്‍ ട്രാവല്‍മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇന്ത്യയ്ക്കകത്തുനിന്നും 1304 പ്രതിനിധികളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.
ഇക്കുറികേരള ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഏബ്രഹാം ജോര്‍ജ് പറഞ്ഞു. തദ്ദേശവാസികളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നത്. ടൂറിസംവ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം അതത് പ്രദേശങ്ങളുടെകൂടി ഉന്നമനം ഇതിലൂടെ സാധ്യമാകുന്നു. കേരളത്തിന്റെചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമുള്ള മുസിരിസും സ്‌പൈസ്‌റൂട്ടും നമ്മുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാന്‍കഴിവുള്ള പ്രമേയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ടൂര്‍ഓപ്പറേഷന്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെട്ട 265സെല്ലേഴ്‌സാണ് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ബിസിനസ്-ടു-ബിസിനസ്മീറ്റിംഗുകള്‍ക്കുള്ള വേദിയായ ട്രാവല്‍മാര്‍ട്ടിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.ടൂറിസം രംഗത്ത അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷ ശില്‍പശാലയുംകേരള ട്രാവല്‍മാര്‍ട്ടില്‍ സംഘടിപ്പിച്ചിട്ടുണ്ട്.