കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം)മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ചഉദ്ഘാടനം ചെയ്യും.കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്.സെപ്റ്റംബര്‍ 28 മുതലാണ് കെടിഎമ്മിലെ ബിസിനസ്മീറ്റുകള്‍ നടക്കുന്നത്.വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ സപ്തംബര്‍ 30 വരെയാണ്ടൂറിസം മേള. അവസാന ദിനമായ 30ന് പൊതുജനങ്ങള്‍ക്ക് ട്രാവല്‍ മാര്‍ട്ട് കാണാന്‍ അവസരമുണ്ട്.സംസ്ഥാന ടൂറിസം മന്ത്രി എ സി മൊയ്തീന്‍, കെവിതോമസ്എം പി, കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ ്‌സൂട്ചി,ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല,, എംഎല്‍ എ മാരായ പി ടി തോമസ്, ഹൈബി ഈഡന്‍, എം സ്വരാജ്, കെ ജെ മാക്‌സി,കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മരട് നഗരസഭാദ്ധ്യക്ഷ ദിവ്യ അനില്‍കുമാര്‍,കെടി ഡി സിചെയര്‍മാന്‍ എം വിജയകുമാര്‍,കേരളടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു വി, കേരള ടൂറിസം ഡയറക്ടര്‍ യു വിജോസ്,ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള,കെടിഎം പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.57വിദേശരാജ്യങ്ങളില്‍ നിന്ന് കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടാകും. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് കെടിഎമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആന്‍ഡ് സ്‌പൈസ്‌റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയങ്ങള്‍. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ട്രാവല്‍മാര്‍ട്ടില്‍പങ്കെടുക്കും. വിദേശരാജ്യങ്ങളില്‍ നിന്നായി 560 പ്രതിനിധികള്‍ ട്രാവല്‍മാര്‍ട്ടില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.ഇന്ത്യയ്ക്കകത്തുനിന്നും 1304 പ്രതിനിധികളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.ടൂര്‍ഓപ്പറേഷന്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെട്ട 265സെല്ലേഴ്‌സാണ് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ടൂറിസം രംഗത്തുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷണവും ശില്‍പശാലയും കേരള ട്രാവല്‍മാര്‍ട്ടില്‍ സംഘടിപ്പിച്ചിട്ടുണ്ട്.