ഇരിങ്ങാലക്കുട: താന്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിക്കുന്ന വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടനും എം.പി.യുമായ ഇന്നസെന്റ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഇന്നസെന്റ് മരിച്ചതായി വാര്‍ത്ത പ്രചരിക്കുന്നത്.രണ്ടാം തവണയാണ് ഇന്നസെന്റ് മരിച്ചതായി വാര്‍ത്തവരുന്നത്. മെയ് 25ന് എല്‍.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ദിനത്തിലാണ് സമൂഹമാധ്യമങ്ങള്‍ ആദ്യം ഇന്നസെന്റിനെ വകവരുത്തിയത്. ഒടുവില്‍ ഇന്നസെന്റ് ചാനലുകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും സത്യാവസ്ഥ അറിയിക്കേണ്ടിവന്നു.