കോഴിക്കോട്: കേരളത്തിലെ ആദ്യ ലീഡ് എല്‍എഡിഎഫിന്.
ലീഡ് നില
കേരളം-140
എല്‍ഡിഎഫ്-55
യുഡിഎഫ്-41
ബിജെപി-1
പോസ്റ്റല്‍ വോട്ടില്‍ കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ആദ്യ ലീഡ് നേടിയത്. രണ്ടാമത്തെ ലീഡും ഇടതുപക്ഷത്തിനായിരുന്നു. മൂന്നാമത്തെ ലീഡ് മഞ്ചേശ്വരത്ത് നിന്ന് യുഡിഎഫിനും. പിന്നെ കരുനാഗപ്പള്ളിയില്‍ നിന്നും കോണ്‍ഗ്രസിന്റെ മഹേഷും. പിന്നെ പാലായില്‍ നിന്ന് ജോസ് കെ മാണിയും. ഇതില്‍ ഏറ്റവും കൂടുതല്‍ ലീഡ് വൈക്കത്തെ സിപിഐ സ്ഥാനാര്‍ത്ഥി ആശയ്ക്കായിരുന്നു.
തപാല്‍ വോട്ടുകള്‍ എണ്ണുമ്ബോള്‍ നേമത്തെ ആദ്യ ഫല സൂചന എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു. 15 വോട്ടിനാണ് കുമ്മനം ലീഡ് ചെയ്യുന്നത്. തപാല്‍ വോട്ട് എണ്ണുന്നതിനിടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി കുമ്മനത്തെ മറികടന്നിരുന്നു. എന്നാല്‍, കുമ്മനം വീണ്ടും ലീഡ് നില ഉയര്‍ത്തി.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വ്യത്യസ്തമായി തപാല്‍വോട്ട്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി അഞ്ച് ലക്ഷത്തി എണ്‍പത്തിനാലായിരം പോസ്റ്റല്‍വോട്ടുകളാണ് വിതരണം ചെയ്തത്. വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ തപാല്‍ വോട്ടുകളുടെ ബാഹുല്യം കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളിലൂടെ ഫല സൂചന ഉറപ്പിക്കാനാവില്ല. കോവിഡ് സാഹചര്യവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നയത്തിലെ മാറ്റവുമാണ് തപാല്‍ വോട്ടുകളുടെ എണ്ണം ഉയര്‍ത്തിയത്.
സംസ്ഥാനത്ത് എണ്‍പത് വയസിനു മുകളില്‍ പ്രായമുള്ള 2,96, 691 പേരാണ് പോസ്റ്റല്ബാലറ്റ് കൈപ്പറ്റിയത്. 51,711 ഭിന്നശേഷിക്കാര്‍, 601 കോവിഡ് ബാധിതര്‍ എന്നിവരും തപാല്‍ വോട്ട് സൗകര്യം ഉപയോഗിച്ചു. രണ്ട് ലക്ഷത്തി രണ്ടായിരം പോളിങ് ഉദ്യോഗസ്ഥരും 32,633 അടിയന്തര സര്‍വീസ് ജീവനക്കാരും പോസ്റ്റല്‍വോട്ടര്‍മാരില്‍ ഉള്‍പ്പെടുന്നത്. ഏപ്രില്‍ 28ാം തീയതിവരെ 4,54,237 വോട്ടുകളാണ് വരണാധികാരികള്‍ക്ക് തിരികെ ലഭിച്ചത്.