മാസങ്ങളായി ശമ്പളം ലഭിക്കാതെ മലയാളി തൊഴിലാളികള്‍ ഒമാനില്‍ ദുരിതാവസ്ഥയില്‍ കഴിയുന്നു. മസ്ക്കറ്റിലെ നിര്‍മ്മാണ മേഖലയിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ എട്ട് മലയാളി തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ. പരാതിയുമായി തൊഴിലാളികള്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയെ സമീപിച്ചു. ഏഴു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ഒരേ കമ്പനിയില്‍ ജോലി ചെയ്തു വരുന്നവരാണിവര്‍.
കമ്പനിയില്‍ നിന്നും ഏഴ് മാസത്തിലധികം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍ കോടതിയിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. നിത്യ ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍. 150 ഒമാനി റിയാല്‍ മുതല്‍ 350 ഒമാനി റിയാല്‍ വരെ ശമ്പളത്തിന് ജോലി ചെയ്തിരുന്നവരാണിവര്‍. നല്ല ഒരു തുക ശമ്പള കുടിശിക ആയി ലഭിക്കാനുമുണ്ട്. നിയമ സഹായത്തിനായി ഇന്ത്യന്‍ എംബസിയെ ഇവര്‍ സമീപിച്ചു കഴിഞ്ഞു. കമ്പനിയുടെ ഉടമസ്ഥ തര്‍ക്കവുമായി ബന്ധപെട്ട കേസ് നില നില്കുന്നത് മൂലമാണ് ഈ പ്രതിസന്ധി എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.