കോട്ടയം : പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരൻ കെവിന്റെ കൊലപാതകത്തിൽ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം. പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാർ എസ് പിക്ക് നേരെ കൊടി എറിയുകയും, കൊടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. യുവമോര്‍ച്ച, സിഎസ് ഡി എസ്, എഐവൈഎഫ്, എസ് ഡി പിഐ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.