കോട്ടയം : കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ അമ്മ രഹ്‍ന അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകും. അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. കേസില്‍ രഹ്‌നയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ മൊഴിയെടുത്ത ശേഷമേ രഹ്‍നയുടെ പങ്കിനെക്കുറിച്ച് അറിയാന്‍ കഴിയൂവെന്നും പൊലീസ് വിശദീകരിച്ചു. പ്രധാന സാക്ഷി അനീഷിന് പുറമേ രണ്ടു പ്രതികളും രഹ്‌നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്‌ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്ന്‍ അനീഷ് മൊഴി നല്‍കിയിരുന്നു.