കോട്ടയം : പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കെവിന്‍ കൊല്ലപ്പെട്ട കേസില്‍ വീഴ്ച്ച പറ്റിയ എഎസ്‌ഐ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. രാത്രി പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഐജി വിജയ് സാഖറെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു. കെവിന്റെ ഭാര്യ നീനിവിന്റെ പരാതി അവഗണിച്ചതിനാണ് ഷിബുവിനെ സസ്പെന്റ് ചെയ്തത്.