കെവിന്‍റെ കൊലപാതകം ; മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

194

കോട്ടയം : പ്രണയിച്ച്‌​ വിവാഹം കഴിച്ചതിന്​ കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും പൊലീസ് നല്‍കും. കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലര്‍ച്ചെ മൂന്നര തന്നെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നുവെന്നാണ് ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ച സംഘം കണ്ടെത്തിയത്. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായത് ഇനി നാല് പേര്‍ കൂടി പിടിയിലാവാനുണ്ട്.

NO COMMENTS