മുംബൈ: കോവിഡ് തീവ്രബാധിത പ്രദേശമായ മുംബൈയില്‍ വച്ച് കാസര്‍ഗോഡ് ബംബ്രാണ സ്വദേശി കെ. എസ് ഖാലിദ് മരിച്ചത് ചികിത്സ വൈകിയത് കൊണ്ട്. രണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഖാലിദിന് പനിയും ശ്വാസംമുട്ടലും ഉണ്ടായത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അഞ്ച് ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ആരും ചികിത്സ നല്കാന് തയാറായില്ല. കിടക്കയും ഓക്സിജനുമടക്കം സൗകര്യങ്ങളില്ലെന്ന് പറഞ്ഞാണ് ഖാലിദിനെയും ബന്ധുക്കളെയും മടക്കിയത്. രണ്ട് മണിക്കൂറിനു ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മൂന്ന് മണിക്കാണ് മരണപ്പെട്ടത് .
ബംബ്രാണ ഭരണികട്ട വീട്ടിൽ ഷെയ്ഖ് അലിയുടെ മകനാണ് കെ. എസ് ഖാലിദ്(55). ദീർഘ കാലം സാമൂഹിക പ്രവർത്തകനും കേരള മുസ്ലിം ജമാ അത്ത് അംഗവുമായിരുന്നു