ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിനെ കേന്ദ്രം നിരോധിച്ചു

162

ന്യൂഡല്‍ഹി : തീവ്രവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിനെ (കെ എല്‍ എഫ്) നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും യു എ പി എ ചുമത്തി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കെ എല്‍ എഫ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അക്രമങ്ങള്‍ക്കും മറ്റുമായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പഞ്ചാബിനെ വിഭജിക്കുകയെന്ന ആവശ്യവുമായി വിവിധ ഭാഗങ്ങളില്‍ സംഘടന ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

NO COMMENTS