രാഷ്ട്രപതി ഇന്ന് കായിക പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും

303

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ അഭിമാനമായ കായികതാരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ ഇന്ന് സമര്‍പ്പിക്കും.ഒളിമ്ബിക്സില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധു,വെങ്കലമെഡല്‍നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്സില്‍ നാലാംസ്ഥാനത്തെത്തിയ ദീപ കര്‍മാക്കര്‍, ഷൂട്ടിങ്ങ് താരം ജിത്തുറായ് എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്ന നല്‍കി രാജ്യം ആദരിക്കുന്നത്.
ജിത്തുറായ്, ദീപ കര്‍മാക്കര്‍ എന്നിലര്‍ക്കാണ് രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്‍കാന്‍ ആദ്യം തീരുമാനിച്ചത്.ഒളിമ്ബിക്സ് മെഡല്‍ ജേതാക്കാളായ പിവി സിന്ധു സാക്ഷിമാലിക് എന്നിവര്‍ക്ക് കൂടെ ഖേല്‍രത്ന നല്‍കി ആദരിക്കാന്‍ കേന്ദ്രകായികമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

സ്റ്റീപിള്‍ ചേയ്സില്‍ ഒളിമ്ബിക്സ് ഫൈനലില്‍ എത്തിയ ലളിത ബാബര്‍,ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പര്‍ സുബ്രതോ പല്‍, ഗുസ്തിതാരങ്ങളായ വിനേഷ്, അമിത് കുമാര്‍ വനിത ഹോക്കി താരം റാണി റാംപാല്‍, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ തുടങ്ങി പതിനഞ്ച് താരങ്ങള്‍ക്കാണ് ഇത്തവണ അര്‍ജുന പുരസ്കാരം ലഭിക്കുന്നത്.

NO COMMENTS

LEAVE A REPLY