സിന്ധു, സാക്ഷി മാലിക്ക്, ദിപ കര്‍മാകര്‍, ജിത്തു റായ് എന്നിവര്‍ക്ക് ഖേല്‍രത്ന

200

ന്യൂഡല്‍ഹി: റിയോ ഒളിംപിക്സ് ബാഡ്മിന്റനില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധു, വനിതകളുടെ ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക് ജിംനാസ്റ്റികില്‍ നാലാം സ്ഥാനത്തെത്തിയ ദിപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിത്തു റായ് എന്നിവരെ ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് തിരഞ്ഞെടുത്തു. രാജ്യത്തെ കായിക താരങ്ങള്‍ക്കു നല്‍കുന്ന പരമോന്നത കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് എസ്.കെ.അഗര്‍വാള്‍ അധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
റിയോയില്‍ 3000 മീ. സ്റ്റീപ്പിള്‍ ചേസില്‍ ഫൈനല്‍ യോഗ്യത നേടിയ ലളിത ബാബര്‍, ബോക്സിങ് താരം ശിവ ഥാപ, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ തുടങ്ങി 15 പേര്‍ക്ക് അര്‍ജുന പുരസ്കാരവും നല്‍കും.

NO COMMENTS

LEAVE A REPLY