മലപ്പുറം : മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. സംഭവത്തെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുഴല്‍പ്പണ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണോ തട്ടിക്കൊണ്ട് പോകലെന്ന് അന്വേഷിക്കുന്നുണ്ട്. തട്ടിപോകാന്‍ ഉപയോഗിച്ച കാര്‍ കോഴിക്കോട് സ്വദേശിയുടെ പേരിലുള്ളതാണ്. ഇയാള്‍ കാര്‍ മറ്റൊരാള്‍ക്കു വാടകയ്ക്കു നല്‍കിയതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ മലപ്പുറം – കോഴിക്കോട് ഭാഗത്തേക്ക് പോയതായി പൊലീസ് പറയുന്നു. മങ്കടയില്‍ നിന്ന് മഞ്ചേരിയിലെത്തിയ കാര്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. മറ്റൊരു കാറുമായി ഉരസിയിട്ടും വാഹനം നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.