മലപ്പുറം• വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമം. തേഞ്ഞിപ്പലം എസ്‌ഐ എം.അഭിലാഷിനു നേരെയാണ് അതിക്രമമുണ്ടായത്. വാഹന പരിശോധനയ്ക്കിടെ ഒരു കാറില്‍ നിന്നു വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ എസ്‌ഐ കണ്ടെന്നു മനസ്സിലായതോടെ കാറിലുണ്ടായിരുന്നവര്‍ എസ്‌ഐയെ ബലമായി വണ്ടിയിലേക്കു പിടിച്ചു കയറ്റി ഓടിച്ചു പോവുകയായിരുന്നു. മറ്റു പൊലീസുകാര്‍ ജീപ്പില്‍ പിന്‍തുടര്‍ന്നപ്പോള്‍ കാര്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു.കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്തു ദേശീയപാതയില്‍ കോഹിനൂരിലായിരുന്നു വാഹന പരിശോധന. എസ്‌ഐയെ കാറില്‍ പിടിച്ചു കയറ്റിയ സംഘം കോഴിക്കോടു ഭാഗത്തേക്ക് ഒരു കിലോമീറ്ററോളം സഞ്ചരിച്ചു. തുടര്‍ന്നാണ് എസ്‌ഐയെയും വാഹനവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.