തിരുവനന്തപുരം: 1611 കോടിയുടെ 9 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 41,325കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയെന്നും 9000 കോടിയുടെ പദ്ധതികള്‍ക്ക് ടെണ്ടറായെന്നും ധനമന്ത്രിഡോ.തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. പ്രവാസി ചിട്ടിയുടെ തുടക്കം സാവധാനത്തിലാണെങ്കിലും, ഈ വര്‍ഷാവസനത്തോടെ ലക്ഷ്യത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.