കിഫ്‌ബി അഴിമതി ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥ – ധനമന്ത്രി തോമസ്‌ ഐസക്‌

111

തിരുവനന്തപുരം : കിഫ്‌ബി ആരംഭിച്ചത്‌ അഴിമതി ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണെന്നും മസാല ബോണ്ടുകള്‍ അടക്കമുള്ള രേഖകള്‍ ലഭ്യമാക്കുമെന്നും .14(1) അനുസരിച്ച്‌ മസാല ബോണ്ടുകള്‍ സിഎജിക്ക്‌ പരിശോധിക്കാമെന്നും കിഫ്‌ബി രേഖകള്‍ സിഎജിക്ക്‌ കൈമാറുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കിഫ്‌ബിയുമായി ബന്ധപ്പെട്ട രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ധനമന്ത്രി തോമസ്‌ ഐസക്‌. സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സിഎജി ഓഡിറ്റിന്‌ തടസമില്ല.

കിഫ്‌ബി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വയ്‌ക്കുമെന്നും സിഎജിക്ക്‌ സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും കിഫ്‌ബിയില്‍ ഒരുതരത്തിലുള്ള തട്ടിപ്പും വെട്ടിപ്പും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബിയെ തകര്‍ക്കാന്‍ പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കുകയാണ്‌. കിഫ്‌ബിയുടെ പ്രയോജനം എന്തെന്ന്‌ 6മാസം കഴിയുമ്ബോള്‍ അറിയാം. കിഫ്‌ബി നിയമം ഭേദഗതി ചെയ്‌തപ്പോള്‍ പ്രതിപക്ഷത്തിന്‌ എതിര്‍പ്പുണ്ടായിരുന്നില്ല. കിഫ്‌ബി പദ്ധതികള്‍ ചെന്നിത്തലയുടെ മണ്ഡലത്തിലും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

“ട്രാന്‍സ്‌ഗ്രിഡ്‌ ദില്ലി ഷെഡ്യൂള്‍ റേറ്റ്‌ ഏര്‍പ്പെടുത്തിയത്‌ ചെന്നിത്തല മന്ത്രിയായിരിക്കെയാണെന്നും യുഡിഎഫ്‌ ഭരണകാലത്ത്‌ 50ശതമാനം വരെ ടെന്‍ഡര്‍ എക്‌സസ്‌ വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ബാലിശമാണെന്നും തോമസ്‌ ഐസക്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS