കൊലപ്പെടുത്തിയത് ദീപുവിൻ്റെ നിർദേശ പ്രകാരം ; അമ്പിളിയുടെ മൊഴിയിൽ വൈരുധ്യം

29

ദീപു കൊലക്കേസിൽ മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി (സജികുമാർ ) യുടെ മൊഴിയിൽ വൈരുധ്യം . ദീപുവിൻ്റെ നിർദേശപ്രകാരമാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുള്ളതിനാൽ താൻ മരിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കുമെന്നും ദീപുവാണ് കൊല്ലാൻ ഏൽപ്പിച്ചതെന്നുമാണ് പ്രതിയുടെ വിശദീകരണം. കാറിൽ 10 ലക്ഷം രൂപ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും പണം എടുത്തില്ലെന്നും ഇയാൾ ആദ്യം പറഞ്ഞിരുന്നു.

സജികുമാറിൻ്റെ മൊഴിയിലെ വൈരുധ്യം പൊലീസിനെ കുഴയ്ക്കുന്നു. സജികുമാറിന്റെ ഭാര്യയെ ബുധൻ വൈകിട്ടോടെ ചോദ്യം ചെയ്‌തപ്പോൾ ഏഴുലക്ഷം രൂപ വീട്ടിലുണ്ടെന്ന് മൊഴി നൽകി. കൊല നടത്താൻ ഉപയോഗിച്ച വസ്തു‌ക്കൾ, ധരിച്ച വസ്ത്രം തുടങ്ങിയവ വീട്ടിലെത്തിയശേഷം കത്തിച്ചെന്നും സജികുമാർ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY