ഉത്തര കൊറിയ ക്രിസ്മസ് നിരോധിച്ചു

153

പൊങ്യാംഗ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജേങ് ഉന്‍ രാജ്യത്ത് ക്രിസ്മസ് നിരോധിച്ചു. ഇനി മുതല്‍ ഡിസംബര്‍ 25ന് ക്രിസ്മസിന് പകരം തന്‍റെ മുത്തശ്ശി കിം ജോങ് സുകിന്റെ ജന്മദിനം ആഘോഷിക്കണമെന്നാണ് ഉത്തരവ്. 1919ല്‍ ക്രിസ്മസ് ദിനത്തിലാണ് കിം സുക് ജനിച്ചത്. കൊറിയയിലെ ആദ്യ ഏകാധിപതിയായ കിം ഇല്ലിന്‍റെ ഭാര്യയാണ് കിം സുക്. 1949ല്‍ ദുരൂഹസാചര്യത്തില്‍ അവര്‍ മരണപ്പെടുകയായിരുന്നു. ക്രിസ്മസ് നിരോധിച്ച്‌ തന്‍റെ മുത്തശ്ശിയുടെ ജന്മദിനം ആഘോഷിക്കാന്‍ കിം ഉത്തരവിട്ടതായി ന്യുയോര്‍ക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

NO COMMENTS

LEAVE A REPLY