കൊറിയന്‍ രാജ്യത്തലവന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച വേണമെന്ന് കിം ജോങ് ഉന്‍

253

പോങ്യാഗ്: 2018 ലെ ശീതകാല ഒളിംപിക്‌സില്‍ നോര്‍ത്ത് കൊറിയ പങ്കെടുക്കുമെന്ന സൂചനയുമായി പ്രസിഡന്റ് കിം ജോങ് ഉന്‍.
രാജ്യത്തിനായുള്ള ന്യൂ ഇയര്‍ സന്ദേശത്തിലാണ് കിം ജോങ് ഉന്‍ ഇത്തരത്തിലുള്ള ഒരു പ്രതികരണം നടത്തിയത്. സൗത്ത്-നോര്‍ത്ത് കൊറിയയിലെ രാജ്യത്തലവന്മാര്‍ തമ്മിലൊരു കൂടിക്കാഴ്ച ഒളിപിക്‌സിന്റെ നല്ല നടത്തിപ്പിനായി ഉണ്ടാകണമെന്നും കിം ജോങ് ഉന്‍ കൂട്ടിച്ചേര്‍ത്തു. ശീതകാല ഒളിംപിക്‌സ് ദക്ഷിണ കൊറിയയിലെ പ്യോഞ്ചെങ്കില്‍ വെച്ചാണ് നടക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 7 മുതല്‍ 28 വരെയാണ് ഒളിംപിക്‌സ് നടക്കുക.

NO COMMENTS