കിംസ് ആശുപത്രി ‘ഗിവ് വേ ഫോർ ലൈഫ് ‘ ( Give Way For Life) ; ഇന്ന് ഒക്ടോബർ 17 ലോക ട്രോമാ ദിനം

452

തിരുവനന്തപുരം : ഇന്റർനാഷണൽ ട്രോമ ദിനത്തിന്റെ ഭാഗമായി കിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് ‘ഗിവ് വേ ഫോർ ലൈഫ്’ എന്ന പേരിൽ ജനങ്ങൾക്കായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിനു മുന്നിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ദൈനംദിന ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന അപകടങ്ങളിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങാവുക എന്നും അത്യാഹിത ഘട്ടങ്ങളിൽ ആബുലൻസുകൾക്കു വഴി മാറി കൊടുക്കേണ്ടത് നമ്മുടെ കടമയാണെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്നും കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ എം. ഐ. സഹദുള്ള പരിപാടിയിൽ മുഖ്യ പ്രഭാഷണമായി പറഞ്ഞു

കൂടാതെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പെട്ടെന്നുണ്ടാകുന്ന അപകടം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കിംസ് ആംബുലൻസ് സർവീസുകൾ സൗജന്യമായിരിക്കുമെന്നും ഡോ. സഹദുള്ള പറഞ്ഞു.
Emergency Service No. 0471-2448585.

സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് IPS പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ ട്രാഫിക് നിയമങ്ങളും ആളുകൾ പിന്തുടരണമെന്നും, അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ ഡ്രൈവിംഗ് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ടു കിടക്കുന്നവരെയും അവശനിലയില്‍ കിടക്കുന്നവരെയും ഒരിക്കലും അവഗണിക്കരുത് എന്ന സന്ദേശമാണ് ട്രോമാ ദിനം നമുക്ക് നല്‍കുന്നത്. ജനങ്ങൾക്കായി തുടങ്ങി വച്ച ‘ഗിവ് വേ ഫോർ ലൈഫ് ‘ എന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ എം നജീബ് ,ഡോ. പി എം സഫിയ, ഡോ. ദീപക് വി, Dr അനൂപ് ചക്രപാണി, ഡോ. ഗംഗാലാൽ, ഡോ. ജോൺ പണിക്കർ, ഡോ. ശ്രീജിത്ത് എൻ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS