ഗോവയിലെ കിങ്ഫിഷര്‍ വില്ല ലേലം ഇന്ന്

195

മുംബൈ• വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഗോവന്‍ തീരത്തെ ആഡംബര വസതി, കിങ്ഫിഷര്‍ വില്ലയുടെ ലേലം ഇന്ന്. മല്യയ്ക്കു വായ്പ കൊടുത്ത 17 ബാങ്കുകള്‍ ചേര്‍ന്നാണു ലേലം നടത്തുന്നത്. 85.29 കോടി രൂപയാണു കരുതല്‍ വിലയിട്ടിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ഏറെനാള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ മേയിലാണു ബാങ്കുകള്‍ യുണൈറ്റഡ് സ്പിരിറ്റ്സില്‍ നിന്നു വില്ല ഏറ്റെടുത്തത്. യുണൈറ്റഡ് ബ്രൂവറീസിന്റെ ഉടമസ്ഥതയിലായിരുന്ന കെട്ടിടം 2010ലാണ് വായ്പയെടുക്കുന്നതിനായി ബാങ്കുകള്‍ക്കു പണയപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY