കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ അഴിമതി ആരോപണം

204

ദില്ലി: അരുണാചല്‍ പ്രദേശിലെ ഡാം നിര്‍മ്മാണമണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ അഴിമതി ആരോപണം. ക്രമേക്കേടിനെ തുടര്‍ന്ന് തടഞ്ഞ ഫണ്ട് മന്ത്രി ഇടപെട്ട് ബന്ധു അടക്കമുള്ള കരാറുകാര്‍ക്ക് വിതരണം ചെയ്തെന്നാണ് ആരോപണം.മന്ത്രിയുടെ ബന്ധു അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖ പുറത്തുവിട്ട കോണ്‍ഗ്രസ് കിരണ്‍ റിജ്ജു രാജി വെക്കണെമന്ന് ആവശ്യപ്പെട്ടു. അരുണാചല്‍ പ്രദേശിലെ കമെങ് ജലവൈദ്യുത പദ്ധതിയിലെ ഡാ നിര്‍മ്മാണത്തില്‍ 450 കോടിയുടെ അഴിമതി നടന്നതായാണ് ചീഫ് വിജിലന്‍സ് ഓഫീസറുടെ കണ്ടെത്തല്‍. ഡാം നിര്‍മ്മാണത്തിന് പാറ വാഹനങ്ങളില്‍ എത്തിച്ചതില്‍ വ്യാജ ബില്ലുകളുണ്ടാക്കിയാണ് കരാറുകാര്‍ പണം വാങ്ങിയത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്‍റെ ബന്ധു ഗോബോയ് റിജ്ജു ഉള്‍പ്പെടെയുള്ളയുള്ളവരാണ് കരാറുകാര്‍. ക്രമക്കേടുകണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍റുകാര്‍ക്ക് പണം നല്‍കുന്നത് തടഞ്ഞു.എന്നാല്‍ മന്ത്രി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കത്ത് അയച്ചത് വഴിയാണ് കരാറുകാര്‍ക്ക് പണം ലഭിച്ചെന്നാണ് അരോപണം.ബി ജെപി സര്‍ക്കാര്‍ വരുന്നതിന് മുമ്ബാണ് ഭൂരിപക്ഷ തുകയും അനുവധിച്ചതെന്നും .വ്യാജ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ജനങ്ങളുടെ ചെരുപ്പേറ് ലഭിക്കുമെന്നും റിജ്ജു പറഞ്ഞു.
മന്ത്രിയുടെ ബന്ധു ഗോബോയ് റിജിജു അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്തുവിട്ട കോണ്‍ഗസ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.മന്ത്രിയുടെ മണ്ഡലമായ പശ്ചിമ അരുണാചല്‍ പ്രദേശിലാണ് 600മെഗാ വാട്ടിന്‍റെ കമെങ് ജലവൈദ്യുത പദ്ദതിയുടെ നിര്‍മ്മാണം നടന്നത്. നോര്‍ത്ത് ഇസ്റ്റ് പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അടക്കമുള്ളവരും പേരുകളാണ് ചീഫ് വിജലന്‍സ് ഓഫീസറുടെറിപ്പോര്‍ട്ടിലുള്ളത്. അഴിതിക്കുപിന്നിലെ ഗൂഡാലോചനയുള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐ ജൂലൈയില്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

NO COMMENTS

LEAVE A REPLY