സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ നിപ്മറിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) വിവിധ വികസന പദ്ധതികൾ ‘കിരണങ്ങൾ 2022’ ഇന്നു (23 ഏപ്രിൽ) നാടിന് സമർപ്പിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നുമണിക്ക് ഇരിങ്ങാലക്കുടയിലെ നിപ്മർ അങ്കണത്തിലാണ് പരിപാടി.
എംപവർമെൻറ് ത്രൂ വോക്കേഷണലൈസേഷൻ, കോൺഫെറൻസ് ഹാൾ, ക്യാമ്പസ്സിലെ സൗരോർജ്ജ വിളക്കുകൾ, സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെന്റർ, സെറിബ്രൽ പാൾസി റിസർച്ച് & റീഹാബിലിറ്റേഷൻ സെന്റർ, ഡാൻസ് & മ്യൂസിക് തിയേറ്റർ തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവീസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്. കേരള സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിത്ര എസ് തുടങ്ങിയവർ പങ്കെടുക്കും.