മഴക്കെടുതി ; സംസ്ഥാനത്ത് വ്യാപകനാശനഷ്ടമുണ്ടായെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

163

കോട്ടയം: സംസ്ഥാനത്ത് ആഴ്ചയായി തുടരുന്ന കനത്ത മഴയിൽ വ്യാപകനാശനഷ്ടമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തുമെന്നും റിജിജു പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി എസ്. സുനില്‍കുമാര്‍ എന്നിവർക്കൊപ്പമാണ് കിരണ്‍ റിജിജു ദുരിതബാധിത മേഖല സന്ദർശിച്ചത്. ദുരിതമനുഭവിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനോടകം നൽകിയതായും റിജിജു മാധ്യമങ്ങളോടു പറഞ്ഞു.

NO COMMENTS