മറൈന്‍ ഡ്രൈവില്‍ ഇന്ന് ചുംബന സമരം

229

കൊച്ചി: കേരളത്തില്‍ വീണ്ടും ചുംബന സമരത്തിനു അരങ്ങൊരുങ്ങുന്നു. മറൈന്‍ഡ്രൈവിലെ ശിവസേനയുടെ ഗൂണ്ടായിസമാണ് വീണ്ടും ചുംബനസമരത്തിനു കാരണമാകുന്നത്. മറൈൻഡ്രൈവിൽ ഒന്നിച്ചിരുന്നവരെ യുവതീ-യുവാക്കളെ ഇന്നലെ ശിവസേന പ്രവർത്തകർ ചൂരൽകൊണ്ട് അടിച്ച് ഓടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കിസ് ഓഫ് ലൗവിനു അരങ്ങൊരുങ്ങുന്നത്.
കൊച്ചി മറൈന്‍ഡ്രൈവിലെ ശിവസേനയുടെ ഗൂണ്ടായിസത്തില്‍ പ്രതിഷേധിച്ചാണ് ഇതേ സ്ഥലത്ത് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ഇന്ന്‍ ചുംബന സമരവുമായി ഒത്തുചേരുന്നത്. വൈകിട്ട് നാലുമണിക്കാണ് കിസ് ഓഫ് ലൌ. നേരത്തെയും കേരളം സമാനമായ സമരമുറയ്ക്ക് പല തവണ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ചുംബന സമരത്തെ ശക്തമായി എതിര്‍ത്ത പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. സമരത്തെ പോലിസ് അടിച്ചോതുക്കുമോ എന്നാണ് അറിയാനുള്ളത്. പൊലീസിന്റെ കൂടി ഒത്താശയോടെ നടന്ന സദാചാര ഗൂണ്ടായിസത്തിനാണ് ഇന്നലെ മറൈന്‍ഡ്രൈവ് വേദിയായതെന്ന് കിസ് ഓഫ് ലൗ സംഘാടകര്‍ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY