മറൈന്‍ ഡ്രൈവില്‍ ചുംബന സമരം ആരംഭിച്ചു

269

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിന് എതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത ചുംബനസമരം ആരംഭിച്ചു. തിരുവനന്തപുരം കനകക്കുന്നിലും സദാചാര ഗുണ്ടായിസത്തിന് എതിരെ പ്രതിഷേധം നടക്കുന്നുണ്ട്. വൈകിട്ട് നാലുമണിയോടെ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധക്കാര്‍ ബാനറുകളും പോസ്റ്ററുമായി എത്തി. പ്രതിഷേധമായി തെരുവു നാടകവും അവതരിപ്പിച്ചു. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതിയുവാക്കള്‍ക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമം നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം.

NO COMMENTS

LEAVE A REPLY