പതിവ് തെറ്റിക്കാതെ അധികാരി വളപ്പിലെ കപ്പേളയില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസ് നേര്‍ച്ച സദ്യ വിളമ്ബി.

164

കൊച്ചി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് അഗസ്റ്റിന്‍ ഭാഗവതര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനാണ് അധികാരി വളപ്പിലെ കപ്പേളയില്‍ വര്‍ഷം തോറും പതിവ് തെറ്റിക്കാതെ അധികാരി വളപ്പിലെ കപ്പേളയില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസ് നേര്‍ച്ച സദ്യ വിളമ്ബി. സുഹൃത്തുക്കളുമായി പഴയ കാല ഓര്‍മ്മകള്‍ പങ്കുവെച്ചു.

ഇന്നലെ ഉച്ചയോടെ എത്തിയ യേശുദാസിനെയും ഭാര്യ പ്രഭയേയും സുഹൃത്തുക്കള്‍ സ്വീകരിച്ചു. തോപ്പില്‍ ആന്റണി, കുന്നത്ത് സെലീന, തൈപറമ്ബില്‍ ജുവല്‍ എന്നിവര്‍ക്കാണ് ആദ്യ സദ്യ വിളമ്ബിയത്.തുടര്‍ന്ന് തറവാട്ട് വീട്ടില്‍ എത്തി അമ്മ നട്ടുവളര്‍ത്തിയ മാവിന് വെള്ളമൊഴിച്ചു.രാത്രി ഒമ്ബത് മണിയോടെ തിരുസ്വരൂപത്തിന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തി യേശുദാസും കുടുംബവും മടങ്ങി .ഇതിനിടെ എല്ലുകള്‍ നുറുങ്ങുന്ന അസുഖം ബാധിച്ച ജീനു ലൂയിസ് രചിച്ച കവിതകളും ചിത്രങ്ങളും ഗാനഗന്ധര്‍വന്‍ ഏറ്റുവാങ്ങി അനുഗ്രഹിച്ചു.

NO COMMENTS