തിരുവനന്തപുരം: ഡേ കെയറുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി കെ കെ ഷൈലജ. സാമൂഹിക ക്ഷേമവകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി ഡേ കെയറില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ക്കും എവിടെയും ഡേ കെയര്‍ തുടങ്ങാമെന്ന സ്ഥിതി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.