വടകര കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചു ; തുടക്കം ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന്

166

വടക: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രചാരണ പരപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന് കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചു. ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്‌തമായി യു.ഡി.എഫിന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങുമെന്ന് ആര്‍.എം.പി പ്രഖ്യാപിച്ചു.

യു.ഡി.എഫ് കണ്‍വെന്‍ഷനു പിന്നാലെയാണ് മുരളീധരന്‍ ഒഞ്ചിയത്തെത്തിയത്. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ.രമയുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്നാണ് ആര്‍.എം.പി ആദ്യം പ്രഖ്യാപിച്ചിരുന്നത്.ഇപ്പോള്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള ആര്‍.എം.പി യു.ഡി.എഫിനായി പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന തീരുമാനം സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും പ്രതിരോധത്തിലാക്കി. വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിനു ലഭിക്കാവുന്ന ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയാണ് മുരളീധരന്‍ എന്നാണ് ആര്‍.എം.പിയുടെ അഭിപ്രായം.

NO COMMENTS