കണ്ണൂര്‍: കെ.എം. ഷാജിയുടെ നേരെ ഉയര്‍ന്നിരിക്കുന്ന 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം തള്ളിക്കള ഞ്ഞ കെ സുധാകരന് എം പി മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും നേര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് നടത്തി യത്.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എം എല്‍ എക്കെതിരെ കേസെടുത്തതു രാഷ്ട്രീയപാപ്പരത്തമാണെന്നും പണം കൊടുത്തിട്ടില്ലെന്നു മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.എം.ഷാജി ചെയ്ത കുറ്റമെന്താണ് എന്നും സുധാകരന് പറഞ്ഞു. ഷാജി സമ്പന്നതയില്‍ ജനിച്ചു വളര്‍ന്നയാളാണ്. അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങേണ്ട ആവശ്യം ഷാജിക്കില്ലെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
പിണറായിയുടെയും കോടിയേരിയുടെയും മക്കള്‍ ഐടി കമ്പനിയുടെയും സ്റ്റാര്‍ ഹോട്ടലിന്റെയും പലിശകമ്പനിയുടെയും ഉടമകളാണെന്നും ഈ പണം എങ്ങനെയുണ്ടായെന്നും ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചോയെന്നും കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിൽ കെ സുധാകരൻ പറഞ്ഞു