അബുദാബി: ഫെബ്രുവരി 6,7,8 തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിക്കുന്ന “ഇന്ത്യ ഫെസ്റ്റ് 2020” വിജയിപ്പിക്കുന്നതിന് കെ എo സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മണ്ഡലത്തിലെ മുഴുവൻ കെ എo സി സി പ്രവർത്തകരെയും പങ്കെടുപ്പിച്ച് കൊണ്ട് ഇന്ത്യ ഫെസ്റ്റ് വിജയിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി പ്രവർത്തകരെ നേരിട്ട് കാണും.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ റിൽ ചേർന്ന മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെൻറർ സ്പോർട്സ് വിഭാഗം സെക്രടറി യു എo , മുജീബ് മൊഗ്രാൽ ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗ്ലി സ്വാഗതം പറഞ്ഞു. , ഉമ്പ് ഹാജി പെർള, ലത്തീഫ് ഇരോഡി, കലന്തർ ഷാ ബന്തിയോട്, അബൂബക്കർ ഹാജി പർവാടി, ഇബ്രാഹിം ഖലീൽ ഉദ്യാവർ, ഹമീദ് മാസിമാർ, ഫാറൂഖ് സീതാംഗോളി, അഷ്റഫ് അലി ബസ്ര സുനൈഫ് പേരാൽ, ഇബ്രാഹിം ജാറ ബായാർ, റസാഖ് നൽക തുടങ്ങിയവർ സംബന്ധിച്ചു. ശരീഫ് ഉറുമി നന്ദി പറഞ്ഞു.ഫോട്ടോ: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിക്കുന്ന “ഇന്ത്യാ ഫെസ്റ്റ് 2020” പ്രചരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് മഞ്ചേശ്വരം മണ്ഡലം കെ എo സി സി യുടെ പ്രചരണ കാമ്പയിൻ ഇസ്ലാമിക് സെൻറർ സെക്രടറി യു എo മുജീബ് മൊഗ്രാൽ ഉൽഘാടനം ചെയ്യുന്നു.