കൊച്ചി: കൊച്ചിയില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കി. 50 മൈക്ക്രോണില് താഴെയുള്ള പ്ലാസ്റ്റികുകള്‍ പൂര്‍ണമായും നിരോധിച്ചതായി നഗരസഭ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും നഗരസഭ അറിയിച്ചു.നിരോധിത ബാഗുകളില്‍ ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നല്കി. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 2,500 രൂപ മുതല്‍ സ്പോട്ട് ഫൈന്‍ ഏര്‍പ്പെടുത്താനും നഗരസഭ തീരുമാനിച്ചു.