കൊച്ചി: നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ 158-ാമത്തെ ലക്കം കടന്നു പോയത.് സംഗീത ലോകത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട ഗായകനായ പി സി ജോജിയും റീത്ത ബിനീഷും പഴയ ഗാനങ്ങളിലൂടെ പാട്ടിന്റെ പറുദീസയൊരുക്കി. സംഗീത ലോകത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട ഗായകനായ പി സി ജോജിയും റീത്ത ബിനീഷുമാണ് പഴയ ഗാനങ്ങളിലൂടെ പാട്ടിന്റെ പറുദീസയൊരുക്കിയത്. കാല്‍വരിക്കുന്നിലെ കാരുണ്യമേ എന്ന ക്രിസ്തീയ ഭക്തിഗാനത്തോടെ റീത്തയാണ് പരിപാടി തുടങ്ങിയത്. 13 യുഗ്മഗാനങ്ങളാണ് ജോജിയും റീത്തയും അവതരിപ്പിച്ചത്. അകലെയകലെ നീലാകാശം എന്ന നിത്യഹരിത ഗാനം കയ്യടിയോടെയാണ് ശ്രോതാക്കള്‍ സ്വീകരിച്ചത്. എറണാകുളം ജനറലാശുപത്രിയങ്കണത്തില്‍ നിന്ന് പലര്‍ക്കും കഴിഞ്ഞ കാലത്തേക്കുള്ള യാത്ര കൂടിയായി ഈ പാട്ടുകള്‍.
മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ അവതരിപ്പിച്ചു വരുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുംവേണ്ടി പാടുന്നത് മികച്ച അനുഭവമായിരുന്നുവെന്ന് ജോജിയും റീത്തയും പറഞ്ഞു. കഷ്ടകാലം അനുഭവിക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് ഇങ്ങനെ ആശ്വാസം നല്‍കാന്‍ സാധിക്കുന്നില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അവര്‍പറഞ്ഞു. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ റീത്ത പത്തു വയസുമുതല്‍ സംഗീതം അഭ്യസിച്ചു വരുകയാണ്. ടിവി ചാനലുകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അവര്‍.