കൊച്ചി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കൊച്ചിയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മറൈന്‍ ഡ്രൈവില്‍നിന്നും ബിഎസ്എന്‍എല്‍ ഓഫീലേക്കായിരുന്നു മാര്‍ച്ച്. വി.ഡി. സതീശന് എംഎല്‍എ, ഹൈബി ഈഡന് എംപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.