കൊച്ചി: കൊച്ചി മെട്രോയുടെ മുന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരമായി അവസാനിപ്പിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്.
പത്ത് കിലോമീറ്റര്‍ വേഗത്തിലാണ് ഓട്ടം നടത്തിയത്. 90 കിലോമീറ്റര്‍ വേഗതയിലാണ് ആദ്യം ഓടിക്കുക എന്ന് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.വരും ദിവസങ്ങളില്‍ ക്രമേണ വേഗത കുട്ടി ഓടിക്കാനാണ് അധികൃതരുടെ പദ്ധതി. 900 യാത്രക്കാരുടെ ഭാരത്തിലുള്ള മണല്‍ ചാക്കുകള്‍ കയറ്റിയുള്ള പരീക്ഷണ ഓട്ടത്തിന് വിവിധ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.