കൊച്ചി: മഹാരാജാസ് കോളേജ് വരെയുള്ള കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ വിലയിരുത്തുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ ഓടുന്നത്. 40 രൂപയാണ് പാലാരിവട്ടം വരെയുള്ള ടിക്കറ്റ് നിരക്ക്. മഹാരാജാസ് റൂട്ടില്‍ അധികം വൈകാതെ മെട്രോ ഓടിത്തുടങ്ങുമെന്നാണ് വിവരം. കൂടാതെ ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്നും സൂചനയുണ്ട്. പുതിയ മെട്രോയ്ക്ക് കേന്ദ്രം അനുമതി നല്‍കുന്നതോടെ കാക്കനാടേക്കുള്ള മെട്രോ നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജലമെട്രോ പോകുന്ന വേമ്പനാട്ട് കായല്‍ ശുദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടെന്നും മെട്രോ തൂണുകളിലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപകമാക്കാന്‍ പദ്ധതിയുണ്ടെന്നും ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി.